മഴയായ് മനസ്സില്‍ പൈതിറങ്ങും
കാറ്റായ് ഇടംനെഞ്ചില്‍ താഴുകിയെത്തും
കടലലപോലെന്‍ മനസ്സില്‍ അലയടിച്ച് ഉണരും
ഈറന്‍ മേഘം പോല്‍ അര്‍ദ്രമായ് ഉണരും മനം
ഒരു വീണ നാദം പോല്‍
വിരല്‍ തുമ്പില്‍ ഉണരുമാ മന്ത്രം
മുളം തണ്ടില്‍ ഉണരും പാട്ടുപോല്‍ മനം ശ്രുതി
സ്വരസാഗരമയിടും അമൃതായ് ജീവനെ
കാത്ത് വെക്കും തളരുന്ന വേളയില്‍
ഒരു കൈതാങ്ങാവും ഏകാന്ത വേളയില്‍
മനസ്സിന് കൂട്ടാവും തമസ്സില്‍ വെറുതെ
നടന്നകലുമ്പോള്‍ ഒരു പൊന്‍ വെട്ടമായ് കൂടെയെത്തും
കരയുന്ന നേരത്ത് ആശ്വാസ വക്കാകും
മരണത്തില്‍ ചുഴിയിലെക്കടുക്കുന്ന ഒരു
പിന്‍ വിളക്കായ് ചാരെയെതും
ഒരു സൂര്യ നാളമായ് എന്നുമീ ലോകത്ത് ജ്വലിച്ചു നില്‍ക്കും
സ്നേഹമേ നീ ഇല്ലെന്നാലോ ലോകമേ ശൂന്യം.........